വ്യോമയാന സുരക്ഷാ റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്. ചൈന, ഡെൻമാർക്ക് എന്നീ രാജ്യങ്ങളെയടക്കം പിന്തള്ളിയാണ് നേട്ടം.
അവസാനം ഓഡിറ്റ് നടന്ന 2018ൽ 69.95 ശതമാനമായിരുന്ന സ്‌കോർ നാലു വർഷം കഴിയുമ്പോൾ 85.49 ശതമാനമായി ഉയർന്നു. 2018ൽ 102-ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന(49)യുടെ റാങ്കിങ്. ഓഡിറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഡി.ജി.സി.ഐ. ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. നിയമനിർമ്മാണം, ഘടന, വ്യക്തിഗത ലൈസൻസിങ്, പ്രവർത്തനരീതികൾ, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങൾ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ സംഘം ഡൽഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോൾ, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എൻ.എസ്. വിഭാഗം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് മികച്ച റാങ്കിങ്. സിങ്കപ്പൂർ, യു.എ.ഇ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യനാല് സ്ഥാനങ്ങളിൽ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

