രാജ്യത്ത് വീണ്ടും അധികാരത്തിലേറിയാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻ.ഡി.എ സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഇക്കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നയം നടപ്പാക്കുന്നത് ധാരാളം സമയം ലാഭിക്കുമെന്നും ആന്ധ്രയിലെ റാലിയിൽ അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരേ സമയത്താണ് ആന്ധ്രയിൽ നടക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം രാജ്യത്ത് നടപ്പാക്കും. ഇതുവഴി ധാരാളം സമയവും ഊർജവും ലാഭിക്കാനാകും.
അഴിമതിയിലൂടെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശിന്റെ കടം 13.5 ലക്ഷം കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിൽ ജനങ്ങൾ മടുത്തിരിക്കുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് ബിജെപി സഖ്യം ആന്ധ്രയിൽ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

