വി.സിമാരുടെ നിയമനത്തെ പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സർവകലാശാലാ വി.സിമാർ രംഗത്ത്. രാഹുലിനെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് 11 വി.സിമാർ തുറന്ന കത്തെഴുതി. രാജ്യത്തെ വി.സിമാരുടെയും അക്കാദമിഷ്യൻമാരുടെയും നിയമനം കൃത്യമല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നതെന്ന് വി.സിമാർ പറഞ്ഞു.
രാജ്യത്തെ വിവിധ സർവകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും വിമർശനമുന്നയിക്കാറുണ്ട്. രാജ്യത്തെ പ്രമുഖ സർവകലാശാലകൾ സംഘ്പരിവാർവൽക്കരിക്കാനുള്ള നീക്കങ്ങളും നടക്കന്നതായി പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

