വാര്‍ത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

തമിഴ്‌നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. രോഗം തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് വരെ സൗന്ദര്യ വാര്‍ത്ത അവതരിപ്പിച്ചിരുന്നു. രോഗബാധിതയായി ചികിത്സ തേടിയതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് സൗന്ദര്യക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply