വടംവലിയിൽ ചൈനീസ് സൈന്യത്തെ തകർത്ത് ഇന്ത്യൻ സൈനികർ. സുഡാനിൽ യു.എൻ നടത്തുന്ന സമാധാന ദൗത്യത്തിൽ പങ്കെടുക്കുന്നതിനായാണ് രണ്ട് രാജ്യങ്ങളുടേയും സൈനികരെത്തിയത്. ഇതിനിടെയാണ് ഇന്ത്യൻ-ചൈനീസ് സൈനികർ സൗഹൃദ വടംവലി മത്സരത്തിലേർപ്പെട്ടത്. വിജയിച്ച ശേഷമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആഹ്ലാദപ്രകടനവും ദൃശ്യത്തിലുണ്ട്.
ദൃശ്യത്തിന്റെ ആധികാരികത സൈന്യം സ്ഥിരീകരിച്ചുണ്ട്. 2005ലാണ് യുണൈറ്റഡ് നേഷൻസ് മിഷൻ ഇൻ സുഡാൻ സ്ഥാപിക്കപ്പെട്ടത്. സുഡാൻ സർക്കാരും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റും തമ്മിൽ സമാധാനകരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത് നിലവിൽ വന്നത്. ഇതിന്റെ ഭാഗമായി സുഡാന് ആവശ്യമുള്ള സഹായങ്ങൾ യു.എൻ നൽകുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

