ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്.

കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബി ജെ പി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. തിരുവനന്തപുത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങളിലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂില്‍ സുരേഷ് ഗോപിയും മത്സരിക്കും. അതേസമയം, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ

കാസർകോ‍ഡ് – എം എൽ അശ്വനി

പാലക്കാട് – സി കൃഷ്ണകുമാർ

കണ്ണൂർ – സി രഘുനാഥ്

ത്രിശൂർ – സുരേഷ് ഗോപി

ആലപ്പുഴ – ശോഭ സുരേന്ദ്രൻ

പത്തനംതിട്ട – അനിൽ ആന്റണി

വടകര – പ്രഫുൽ കൃഷ്ണ

ആറ്റിങ്ങൽ – വി മുരളീധരൻ

കോഴിക്കോട് – എം ടി രമേശ്

മലപ്പുറം – ഡോ അബ്ദുൽ സലാം

പൊന്നാനി – നിവേദിത സുബ്രമണ്യം


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply