തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഹൈദരാബാദ് ഇ.ഡി ഓഫീസിലാണ് നിലവിൽ വിജയ്. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചതായാണ് വിവരം. നടന് ലഭിച്ച പ്രതിഫലം, മറ്റു അണിയറപ്രവർത്തകർ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. ചില രാഷ്ട്രീയക്കാർ കള്ളപ്പണം സിനിമാ നിർമാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകൾ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ഫെമ നിയമത്തിന്റെ ലംഘനം കേസിൽ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളായ പുരി ജഗ്ഗനാഥിനെയും ചാർമിയെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

