ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് അടിയന്തരമായി നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസോടെ മാത്രമേ ഇറക്കുമതി അനുവദിക്കൂ എന്ന് സർക്കാർ പപ്പൈടുവിച്ച വിജ്ഞാപനത്തിൽ അറിയിച്ചു.

“ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, എച്ച്.എസ്.എൻ 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി ‘നിയന്ത്രിച്ചിരിക്കുന്നു’. നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസോടെ അവയുടെ ഇറക്കുമതി അനുവദിക്കും.” -വാണിജ്യ വ്യവസായ മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.

അതേസമയം, ബാഗേജ് ചട്ടങ്ങൾക്ക് കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ബാധകമാകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ യാത്രക്കാരനും കസ്റ്റംസിന് കീഴിൽ കടന്നുപോകേണ്ട പരിശോധനകളെയാണ് ബാഗേജ് നിയമങ്ങൾ സൂചിപ്പിക്കുന്നത്.

govt-imposes-curb-imports-of-laptops-tablets-personal-computers-restrictions-depending-on-valid-licenceപോസ്റ്റ് അല്ലെങ്കിൽ കൊറിയർ വഴി ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ നിന്ന് വാങ്ങുന്നവ ഉൾപ്പെടെ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ അൾട്രാ സ്‌മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതി ലൈസൻസിംഗ് ആവശ്യകതകളിൽ നിന്ന് ഇളവ് ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഇറക്കുമതിക്ക് ബാധകമായ തീരുവ അടയ്ക്കുന്നതിന് വിധേയമായിരിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply