രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി റെക്കോർഡ് താഴ്ചയിലേക്ക് . ഇന്ന് വ്യാപാരം ആരംഭിച്ചയുടൻ ഡോളറിനെതിരെ 90.13 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്ന്നത്. ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ആർബിഐ ഡോളർ വിറ്റഴിച്ച് വീഴ്ചയെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആഗോള നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പണം പിൻവലിച്ചതും ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്കിടയാക്കിയത്.
ഈ വർഷം ഇതുവരെ ഒന്നര ലക്ഷം കോടിയോളം രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചത്. ഐടി അടക്കം കയറ്റുമതി മേഖലയിലെ കമ്പനികൾക്ക് രൂപയുടെ വീഴ്ച്ച നേട്ടമാണ്. പക്ഷെ ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളിലൊക്കെ വിലക്കയറ്റത്തിന് കാരണമാവും. കുടുംബങ്ങളെയും ബിസിനസുകളെയും ഇത് ബാധിക്കും. വിദേശ വായ്പയുള്ള കമ്പനികളുടെ തിരിച്ചടവ് ചെലവിലും വർധനയ്ക്ക് അത് ഇടയാക്കും
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

