രാജ്യത്ത് കൊവിഡ് കേസുകൾ 7000ലേക്ക് അടുക്കുന്നു ; കേരളത്തിൽ 2000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. നിലവിലെ കണക്ക് പ്രകാരം, 6815 സജീവ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു അതിൽ ഒന്ന് കേരളത്തിൽ നിന്നാണ്. 79 വയസ്സുള്ള ഒരാൾ ആണ് മരിച്ചത്. ഡൽഹിയിലും ജാർഖണ്ഡിലും ഓരോ മരണമുണ്ടായി.

കേരളത്തിൽ, കൊവിഡ് സജീവ കേസുകൾ 2000 കവിഞ്ഞിട്ടുണ്ട്.കർണാടകയിലും ഗുജറാത്തിലും 24 മണിക്കൂറിനുള്ളിൽ പുതിയ 100-ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു ചെയ്തു.രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. 163 പേർക്ക് എക്‌സ്എഫ്ജി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply