മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ട് പ്രവാര നദിയിൽ രണ്ടു പേരെ കാണാതായിരുന്നു. ഇവർക്കായുളള തെരച്ചിലിനിടയിലാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

