ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻത’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്റെ കിഴക്കൻ തീരം. നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. .സംസ്ഥാനങ്ങൾ ജനങ്ങളോട് അത്യാവശ്യയാത്രകൾ ഒഴിവാക്കാനും, തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

