രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയതോടെ മോദി ഭരണത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം കേന്ദ്ര ഏജൻസികൾ തിരഞ്ഞുപിടിച്ച് റെയ്ഡ് നടത്തുന്ന കാലമാണിപ്പോൾ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ വ്യാപക വിമർശനമാണെങ്ങും.
അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ സൗത്ത് ഡൽഹിയിലെ വസതിയിൽ 22ന് നടന്ന റെയ്ഡ്. വിവിധ വിഷയങ്ങളിൽ മോദി ഭരണകൂടത്തെ സത്യപാൽ മാലിക് രൂക്ഷമായി വിമർശിക്കുന്നുവെന്നതാണ് റെയ്ഡിന് പിന്നിലെ കാരണമെന്ന് സത്യപാൽ മാലിക് തന്നെ തുറന്ന് പറഞ്ഞു.
ആം ആദ്മി നേതാക്കൾ ഉൾപ്പടെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ച് റെയ്ഡുകൾ നടന്നിരുന്നു. റെയ്ഡിന് പിന്നാലെ ദ വയറിന് നൽകിയ അഭിമുഖത്തിലും കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു മാലിക് ഉന്നയിച്ചത്.
ജമ്മു കശ്മീർ ഗവർണറായിരുന്ന കാലത്ത് ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകൾ പാസാക്കാൻ തനിക്ക് 300 കോടി രൂപ വാഗ്ദാനം ചെയ്തതായി 2021 ഒക്ടോബറിൽ മാലിക് വെളിപ്പെടുത്തിയിരുന്നു.
2018 ഓഗസ്റ്റ് 23 മുതൽ 2019 ഒക്ടോബർ 30 വരെയായിരുന്നു മാലിക് ഗവർണർ പദവിയിലിരുന്നത്. ഇതിനെ പേരിലാണ്ഫെബ്രുവരി 22 ന് മാലിക്കിന്റെ സോം വിഹാറിലെ വീട്ടിലും മറ്റ് 29 ഇടങ്ങളിലുമായി സിബിഐയിലെ 100 ഓളം ഉദ്യോഗസ്ഥർ റെയ്ഡ് നടത്താനിറങ്ങിയത്. റെയ്ഡിന് പിന്നാലെ മോദി ‘സ്വേച്ഛാധിപതി’ എന്നാണ് മോദിയെ സത്യപാൽ മാലിക് വിശേഷിപ്പിച്ചത്.‘സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്, ഞാനൊരു കർഷകന്റെ മകനാണ്; പേടിച്ച് ആരെയും വണങ്ങില്ല’ എന്നായിരുന്നു സത്യപാൽ മാലികിന്റെ പ്രതികരണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

