ധാരാവി പുനർ വികസനത്തിന്റെ ഭാഗമായി താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേ മാർച്ച് 18 മുതൽ ആരംഭിക്കും. മഹാരാഷ്ട്ര സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്‌മെന്റ് പ്രൊജക്‌റ്റ് പ്രൈവറ്റ് ലിമിറ്റഡ്, പുനരധിവാസ യോഗ്യതാ മാനദണ്ഡം നിർണ്ണയിക്കാൻ സംസ്ഥാന സർക്കാരിന്റെ ഡാറ്റാ ഉപയോഗിക്കും.മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു.
കമ്പനി പറയുന്നതനുസരിച്ച്, കമല രാമൻ നഗറിൽ നിന്നാണ് സർവേ ആരംഭിക്കുന്നത്, ‘ലിഡാർ സർവേ’ എന്നറിയപ്പെടുന്ന അതാത് പാതയുടെ ലേസർ മാപ്പിംഗ് ഇതിന് ശേഷം നടക്കും. ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ആപ്ലിക്കേഷനുമായി പരിശീലനം ലഭിച്ച ഒരു സംഘം ഓരോ ടെൻമെന്റും സന്ദർശിക്കുംധാരാവിക്കാരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകുന്നതിനായി ഒരു ടോൾ ഫ്രീ നമ്പർ- 1800-268-8888 ഡിആർപിപിഎൽ സജീവമാക്കിയിട്ടുണ്ട്.
മുംബൈയിലെ 645 ഏക്കർ പരന്നുകിടക്കുന്ന ധാരാവി ചേരിയിൽ 900,000-ത്തിലധികം ആളുകൾ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ധാരാവി പ്രദേശത്തെ നിവാസികളെ പുനരധിവസിപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് അടുത്തിടെ മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ചേരി വികസിപ്പിക്കുന്നതിനുള്ള ടെൻഡർ നേടി ഏകദേശം എട്ട് മാസത്തിന് ശേഷമാണ് അനുമതി ലഭിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

