മുംബൈയിലെ ചേരിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തമുണ്ടായി. ഭയന്ദർ ഈസ്റ്റിലെ ചേരി പ്രദേശത്താണ് വൻ തീപിടിത്തമുണ്ടായത്. നിരവധി കുടിലുകളും കടകളും നശിച്ചതായാണ് അധികൃതർ അറിയിക്കുന്നത്. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആസാദ് നഗർ ചേരിയിൽ രാവിലെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ സഞ്ജയ് കട്കർ പറഞ്ഞു.
തീപിടിത്തത്തെത്തുടർന്ന് കുടിലുകളിലെ താമസക്കാരും പരിസരത്തുള്ളവരും വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന കട്കർ വ്യക്തമാക്കി. 24 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നിരവധി വാണിജ്യ സ്ഥാപനങ്ങൾ ചേരിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൂടുതൽ വിശദാംശങ്ങൾ ഒന്നും നിലവിൽ ലഭ്യമല്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

