മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരിച്ചുവരും; ശശി തരൂർ

ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ. അടുത്ത തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷത്തോടെ മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരികെവരുമെന്ന് അദ്ദേഹം പറഞ്ഞു. 

‘മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. അവർക്കെതിരെ ഉയർന്ന ആരോപണങ്ങളും പുറത്താക്കലും അവരെ കൂടുതൽ ശക്തയാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ മഹുവ മൊയ്ത്ര കൂടുതൽ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും’, ശശി തരൂർ പറഞ്ഞു.

തിരഞ്ഞെടുപ്പിന് എട്ട് മാസങ്ങൾ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്സഭാംഗമാണ് മഹുവ. ബി.ജെ.പിയുടെ കല്യാൺ ചൗബേയെ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് മഹുവ ലോക്സഭയിലെത്തിയത്.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply