പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദാനിയുടെ പക്കൽ നിന്ന് പണം കൈപ്പറ്റിയതായി തനിക്കെതിരെയുള്ള ആരോപണം ഉന്നയിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ, അഭിഭാഷകൻ അനന്ത് ദേഹദ്റായ് എന്നിവരെ വിലക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
സഭയിൽ ചോദ്യമുന്നയിക്കാൻ പണം വാങ്ങിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് 2023 ഡിസംബറിൽ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി. നരേന്ദ്ര മോദി സർക്കാരിനെതിരെ സഭയിൽ ചോദ്യങ്ങളുന്നയിക്കാൻ വേണ്ടിയാണ് മഹുവയ്ക്ക് വ്യവസായി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നൽകിയതെന്നായിരുന്നു എത്തിക്സ പാനലിന്റെ കണ്ടെത്തൽ. രണ്ട് കോടി രൂപയും ആഡംബര സമ്മാനങ്ങളും കൈപ്പറ്റിയെന്നായിരുന്നു മഹുവയ്ക്കെതിരെ ഉയർന്ന ആരോപണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

