സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു.
ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം. ജാതി മതം ഭാഷ എല്ലാം മറന്ന് ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന തിരഞ്ഞെടുപ്പാണിത്. ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല.
ഇങ്ങനെയൊരാൾ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയം ഉയർത്തിയാണ് പ്രചാരണം കൊണ്ടുപോയത്. ഈ വിഷയങ്ങൾ ഇന്ത്യ പാർട്ടികൾ ഏറ്റെടുത്തു. എന്നാൽ ഒരിക്കൽ പോലും തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വാക്കുകൾ മോദി പ്രചാരണത്തിന് ഉപയോഗിച്ചില്ല. ഖർഗെ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

