മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ രക്ഷപ്പെടുത്തി

ആഭ്യന്തരകലാപം പൂർണമായി ​കെട്ടടങ്ങാത്ത മണിപ്പൂരിൽ വീട്ടിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ സൈനികോദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെ.സി.ഒ.) കൊൻസം ഖേദ സിങ്ങിനെയാണ് ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. പോലീസും സൈന്യവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് ആറരയോടെ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

ചരംഗ്പത് മാമാങ് ലെയ്കായിലായിരുന്നു സംഭവം ഉണ്ടായത്. കുടുംബത്തിന് മുമ്പും ഭീഷണികളുണ്ടായിട്ടുണ്ടെന്നും എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആറുമാസത്തിനിടെ ​സൈനികർക്ക് നേരെ ഉണ്ടാകുന്ന നാലാമത്തെ തട്ടിക്കൊണ്ടുപോകൽ സംഭവമാണിത്. കഴിഞ്ഞ സെപ്തംബറിൽ അസം റെജിമെൻറ് മുൻ സൈനികൻ സെർട്ടോ താങ്‌താങ് കോമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

അതുപോലെ നവംബറിൽ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഒരു സൈനികന്റെ നാല് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ഹെൻതിംഗ് ഹാക്കിപ്പിന്റെ കുടുംബാംഗങ്ങളെയായിരുന്നു കൊലപ്പെടുത്തിയത്. അതുപോലെ ഫെബ്രുവരിയിൽ മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ടിനെ ഇംഫാലിലെ വീട്ടിൽ കയറി ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply