‘ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവർക്ക് കർശന പരിശോധന വേണം’; തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ കത്ത്

ബുർഖ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി  ബിജെപി.

നാളെ ഡൽഹിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാൻ ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോ​ഗസ്ഥരെ പോളിം​ഗ് ബൂത്തുകളിൽ വിന്യസിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെടുന്നു. ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണ ചുമതലയുള്ള നേതാക്കളാണ് കത്ത് നൽകിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply