പശ്ചിമബംഗാളിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്. ഹൗറയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സബ്യസാചി ഘോഷ് ഉൾപ്പടെയുള്ള 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ ആറ് ഇരകളെയാണ് ഹോട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത്. ഈ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെ സഹോദരിമാരെയല്ല, അവരെ ചൂഷണം ചെയ്യുന്നവരെയാണ് ബി.ജെ.പി സംരക്ഷിക്കുന്നതെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും രംഗത്തു വന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

