അഴിമതിക്കാരെ അലക്കിവെളപ്പിക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന് കോണ്‍ഗ്രസിന്റെ പരസ്യം. കാവി, പച്ച നിറത്തിലുള്ള വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. 2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം 23-പേര്‍ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 30നും കോൺഗ്രസ് നടത്തിയ പത്രസമ്മേളനത്തിൽ ബിജെപിയെ പരിഹസിക്കാനായി വാഷിംഗ് മെഷീൻ ഡയ്‌സിൽ പ്രദർശിപ്പിച്ച് പ്രതീകാത്മകമായി ഉപയോഗിച്ചിരുന്നു. ബിജെപിയിൽ ചേരൂ, കേസ് അവസാനിപ്പിച്ചു, എന്ന തത്വത്തിൽ പ്രവർത്തിക്കുന്ന ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ പോലെയാണ് ബിജെപിയുടെ സമീപനമെന്ന് അന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

