ബാംഗ്ലൂർ ഇരട്ടക്കൊലക്കേസിൽ വഴിത്തിരിവ്; ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും എം.ഡിയേയും ‌‌‌വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഹെബ്ബാളിൽ പ്രവർത്തിക്കുന്ന ജിനെറ്റ് എന്ന ഐ.എസ്.പി എന്ന കമ്പനി മേധാവി അരുൺ കുമാർ ആസാദാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുണിനെ പൊലീസ് പിടികൂടിയത്. ബിസിനസ് സംബന്ധിച്ചുള്ള വൈരാഗ്യത്തെ തുടർന്ന് ക്വട്ടേഷൻ നൽകിയതെന്നാണ് അരുൺ പൊലീസിന് നൽകിയ മൊഴി. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട എയറോണിക്സ് മീഡിയ സിഇഒ ആർ.വിനുകുമാർ

കന്നഡ റാപ്പറും ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസറുമായ ജോക്കർ ഫെലിക്സ് അടക്കം മൂന്നുപേരെയാണ് കൊലപാതകം നടത്താൻ അരുൺ ചുമതലപ്പെടുത്തിയത്. എയ്റോണിക്സ് കമ്പനിയിലെ മുൻ ജീവനക്കാരന്‍ കൂടിയാണ് ഇപ്പോൾ അറസ്റ്റിലായ ഫെലിക്സ്. ഇന്നലെ വൈകിട്ടായിരുന്നു കൊലപതകം. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply