ബംഗളൂരു നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പിടിമുറുക്കി വരൾച്ച

ജലക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബംഗളൂരു നഗരം. മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ മഴനിരക്കായിരിന്നു കഴിഞ്ഞവർഷം ബംഗളൂരുവിൽ രേഖപ്പെടുത്തിയത്. ജലക്ഷാമം രൂക്ഷമായതോടെ റെഗുലർ ക്ലാസുകളിൽ നിന്നും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് പല സ്‌കൂളുകളും.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുമാരകൃപയിലെ ഔദ്യോഗിക മന്ദിരത്തിലേക്ക് ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. കുഴൽകിണറുകൾ വറ്റിയതിനാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സദാശിവപുരത്തെ താമസസ്ഥലത്തും ഇതേ അവസ്ഥ തന്നെയാണ്. തിരക്കുള്ള ബംഗളൂരു നഗരത്തിൽ കുടിവെള്ള ലോറികൾ കുതിക്കുന്ന കാഴ്ച സാധാരണമായിക്കഴിഞ്ഞു.

ജലക്ഷാമം വർധിച്ചതോടെ ടാങ്കർ ഒന്നിന് 700 മുതൽ 1500 വരേയാണ് വിലവർധിച്ചിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ബംഗളൂരു ഭരണകൂടത്തിനെതിരെ വിമർശനങ്ങളും ഉയർന്നുവന്നു. ജലദൗർലഭ്യം മുന്നിൽ കണ്ടുകൊണ്ട് നടപടികൾ സ്വീകരിക്കണമായിരുന്നു എന്നാണ് പൊതുവിമർശനം.

ജലദൗർലഭ്യത്തെ നേരിടാനായി കൂടുതൽ കുഴൽകിണറുകൾ കുഴിക്കുമെന്നും ടാങ്കറുകളെ പുറത്ത് നിന്നിറക്കുമെന്നുമാണ് ബംഗളൂരു വികസനം അധികാരപരിധിയിലുള്ള ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മറുപടി. പാലിനായി ഉപയോഗിക്കുന്ന ടാങ്കറുകളും വെള്ളം കൊണ്ടുവരുന്നതിനായി ഉപയോഗിക്കും. ടാങ്കറൊന്നിന് താങ്ങുവില ഏർപ്പെടുത്താനും സർക്കാരിന് പദ്ധതിയുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply