ബംഗളൂരു നഗരത്തിലെ ഫ്ളൈ ഓവറിലൂടെ കാമുകിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനെ പിടികൂടി എട്ടിൻറെ പണികൊടുത്ത് പോലീസ്. കമിതാക്കളുടെ യാത്രാദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. തുടർന്നാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കൻ ബംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം. പ്രണയവിവശയായി യുവാവിൻറെ മടിയിലിരുന്നാണു യുവതിയുടെ യാത്ര. യുവതി പങ്കാളിയുടെ മടിയിൽ ഇരിക്കുന്നതും കഴുത്തിൽ കൈകൾ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഇവർ പരസ്പരം ചുംബിക്കുന്നതും കാണാം.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ ബംഗളൂരു ട്രാഫിക് പോലീസ് ബൈക്കിൻറെ നമ്പർ പ്ലേറ്റും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

