പ്രധാനമന്ത്രി ആകണമെങ്കിൽ മോദിക്കെതിരെ മത്സരിക്കൂ: മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് അഗ്‌നിമിത്ര പോൾ. അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നും അഗ്‌നിമിത്ര പോൾ ആവശ്യപ്പെട്ടു.

‘‘എന്തുകൊണ്ടാണ് മമതാ ബാനർജി വാരാണസിയിൽനിന്ന് മത്സരിക്കാത്തത്? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കു പകരം മത്സരിക്കാൻ ധൈര്യമുണ്ടെങ്കിൽ മമത അതു ചെയ്തു കാണിക്കണം. നിങ്ങൾക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കണം.’’ – അഗ്‌നിമിത്ര പോൾ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കണമെന്ന് ‘ഇന്ത്യ’ മുന്നണിയോട് മമത ആവശ്യപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അഗ്‌നിമിത്ര വെല്ലുവിളിയുമായി രംഗത്തുവന്നിരിക്കുന്നത്. സീറ്റു വിഭജന ചർച്ചയില്‍ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി തൃണമൂൽ സഹകരിച്ചേക്കുമെന്നാണ് വിവരം. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply