പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി; ‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്ന് രാഹുൽ’

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണ്” രാഹുൽ പറഞ്ഞു.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ സംഘടനകളുടെ പേരിലും ഇന്ത്യ എന്ന പേര് ചേര്‍ക്കുന്നത് ഇന്ത്യവിരുദ്ധത വ്യക്തമാക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇതുവഴി ഇന്ത്യ എന്ന് പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഉപയോഗിക്കുന്നതുവഴി രാജ്യത്തെ ജനങ്ങള്‍ അഴിമതി മറക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

‘മിസ്റ്റർ മോദി, നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കാം. നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങൾക്കും ഞങ്ങൾ സ്നേഹവും സമാധാനവും തിരികെ നൽകും. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ഞങ്ങൾ പുനർനിർമ്മിക്കും’എന്നാണ് പ്രധാനമന്ത്രിക്കുള്ള മറുപടിയായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply