പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഇപ്പോൾ നടക്കുന്നത് സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണമാണെന്നും കുമാര സ്വാമി വിമര്‍ശിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തിൽ ഇടപെടുന്നു. തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ കേസിൽ ഡികെ ശിവകുമാറിന്റെ ഇടപെടലുകൾ പറഞ്ഞിട്ടുണ്ട്. എച്ച്ഡി രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.
അതേ സമയം, ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ നാളെയോടെ നാട്ടിലെത്തുമെന്നാണ് സൂചന. കർണാടകയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് അവസാനിച്ച ശേഷം മാത്രം തിരിച്ചെത്തിയാൽ മതിയെന്നായിരുന്നു പ്രജ്വലിനോട് ദേവഗൗഡ നിർദേശം നൽകിയത്. പ്രജ്വൽ തിരിച്ചെത്തിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ ബെംഗളുരു, മംഗളുരു വിമാനത്താവളങ്ങ ളിൽ എസ്ഐടി പ്രത്യേക ഉ ദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
എച്ച് ഡി രേവണ്ണയെ ഇന്നലെ എട്ട് മണിക്കൂറോളം പ്രത്യേകാന്വേഷണ സംഘം സിഐഡി ഓഫീസിൽ വച്ച് ചോദ്യം ചെയ്തു. ഇതിനിടെ, പ്രജ്വലിന്‍റെ മുൻ ഡ്രൈവറായി കാർത്തിക് റെഡ്ഡി ദൃശ്യങ്ങൾ ചോർത്തിയ ശേഷം ഇത് കൈമാറിയ ബിജെപി നേതാവ് ദേവരാജഗൗഡ കർണാടക പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഡി കെ ശിവകുമാറിന് ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്നും, ഇത് പറയാൻ തന്നെ പൊലീസ് അനുവദിക്കുന്നില്ലെന്നുമാണ് ദേവരാജഗൗഡയുടെ ആരോപണം. എന്നാൽ തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും, തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുമെന്നുറപ്പായപ്പോൾ ദേവരാജഗൗഡയെ ഉപയോഗിച്ച് ബിജെപി വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

