പാർലമെന്റിൽ പ്രതിപക്ഷ ബഹളം: ലോക്സഭ 12 മണി വരെ നിർത്തിവച്ചു: രാജ്യസഭയും നിർത്തിവച്ചു

ലോക്സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പട്ടായിരുന്നു പ്രതിപക്ഷ ബഹളം. കീഴ്‌വഴക്കങ്ങൾ പാലിച്ചുമാത്രമേ ഇത്തരം പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുക്കാനാകൂയെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ബഹളം തുടർന്നതിനാൽ സഭ 12 മണി വരെ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും നിർത്തിവച്ചു.

അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷിക്കണമെന്നും രാജ്യസഭയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാല നോട്ടിസ് നൽകി. 

ലോക്സഭയിൽ ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് എംപി മാണിക്കം ടാഗോർ നോട്ടിസ് നൽകിയിട്ടുണ്ട്. മണിപ്പുരിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് എംപി ഹൈബി ഈഡൻ നോട്ടിസ് നൽകിയിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിന്മേൽ സംയുക്ത പാർലമെന്ററി സമിതി(ജെപിസി) ഇന്ന് യോഗം ചേരും. ജെപിസിയിയുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് സ്പീക്കർ ഓം ബിർലയോട് സമിതിയിലെ പ്രതിപക്ഷാംഗങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply