പാമ്പിനെ കഴുത്തിലിട്ട് സെൽഫിയെടുക്കവെ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലാണ് സംഭവം. പ്രകാസം ജില്ലയിലെ തല്ലൂരിൽ ബോഡ്ഡികുരപാടു ഗ്രാമത്തിലെ പോലംറെഡ്ഡി എന്ന 32കാരനാണ് മരിച്ചത്.
ടൗണിൽ ജ്യൂസ് കട നടത്തുന്ന പോലംറെഡ്ഡി വഴിയരികിൽ കണ്ട പാമ്പാട്ടിയിൽനിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട ശേഷം സെൽഫിയെടുക്കുകയായിരുന്നു. തുടർന്ന് കഴുത്തിൽനിന്ന് പാമ്പിനെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് കടിയേറ്റത്.
നിരുദ്രവകാരിയായ പാമ്പാണിതെന്നാണ് പാമ്പാട്ടി പറഞ്ഞിരുന്നതത്രെ. യുവാവിനെ ഓങ്ങല്ലൂരിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലർച്ചെയോടെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

