ഗാർഹിക ഉപയോഗത്തിനുള്ള പാചകവാത സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വർധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കൾക്കും വില വർധനവ് ബാധകമാണ്.14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി. ഉജ്ജ്വല പദ്ധതിയിലുൾപ്പെടുന്ന ഉപഭോക്താക്കൾ സിലിണ്ടറിന് 553 രൂപ നൽകണം. 500 രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സർക്കാർ രണ്ടാഴ്ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്നും ഹർദീപ് സിങ് പുരി അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

