കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണു ജനം. വിഷയത്തിൽ സർക്കാരിനെതിരേ വൻ ജനരോക്ഷമാണ് ഉയരുന്നത്. കാലികളെ ഭക്ഷണമാക്കാൻ എത്തിയ പുള്ളിപ്പുലിയുടെ തല ചെമ്പുകലത്തിൽ കുടുങ്ങിയ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ശിവര ഗ്രാമത്തിലാണു സംഭവം.
ഇരതേടിയിറങ്ങിയ ഒരു ആൺപുലിയെയും പെൺപുലിയെയും ഗ്രാമത്തിലെ കർഷകൻറെ പശുത്തൊഴുത്തിനു ചുറ്റും രാവിലെ ഏഴിനാണു കണ്ടത്. തൊഴുത്തിലൂടെ ചുറ്റിപ്പറ്റിനടന്ന പുലികൾ വെള്ളം കുടിക്കാനായി ചെമ്പുകലത്തിലേക്കു തലയിട്ടു. തുടർന്നു വെള്ളം കുടിക്കാനുള്ള ശ്രമത്തിനിടെ പുലികളിലൊന്നിൻറെ തല കലത്തിൽ കുടങ്ങുകയായിരുന്നു. തലയൂരാൻ ശ്രമം തുടരുന്നതിനിടെ പുലി അവശനായി നിലത്തുകിടപ്പായി. ഈ സമയം ഒരു പുലി ഓടിരക്ഷപ്പെട്ടു.
പുലിയുടെ തലയിൽ കലം കുടുങ്ങിയതു കാണാൻ ഗ്രാമവാസികൾ കൂട്ടത്തോടെ എത്താൻ തുടങ്ങി, അടുത്തഗ്രാമത്തിൽനിന്നുവരെ ആളുകൾ എത്തി. പുലിയെ രക്ഷിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി. അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയ രക്ഷപ്പെടുത്തിയത്. വെറ്ററിനറി ഡോക്ടർമാരുടെ അകമ്പടിയോടെയാണു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പുലിയെ മയക്കിയശേഷമാണ് കട്ടർ ഉപയോഗിച്ചു കലം മുറിക്കുന്നത്. കൂട്ടിലാക്കിയ പുലിയെ വനംവകുപ്പ് അധികൃതർ സംഭവസ്ഥലത്തുനിന്നു കൊണ്ടുപോയി. ഉൾവനത്തിൽ അഴിച്ചുവിടുമെന്നാണ് അറിയിച്ചത്.
#WATCH | Maharashtra: A male leopard spent five hours with its head stuck in a metal vessel in a village in Dhule district was later rescued by the Forest Department: RFO Savita Sonawane
(Video Source: Forest Department) pic.twitter.com/PojOWOCoRd
— ANI (@ANI) March 3, 2024
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

