പകർപ്പവകാശ ലംഘന പരാതി; രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതി നോട്ടീസ്

പകർപ്പവകാശ ലംഘന പരാതിയിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയിലുപയോഗിച്ചതിനാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിക്കൊപ്പം, പാർട്ടി വക്താവ് ജയറാം രമേശ്, സോഷ്യൽ മീഡിയ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. പകർപ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് നടപടി. 

നേരത്തെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ സിവിൽ കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനായിരുന്നു നടപടി. ഇതിനെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും  ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കുകയുമായിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply