നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി; പരീക്ഷ ജൂലായ് 7 നടക്കും

നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈ 7ലേക്ക് മാറ്റിയത്. തീയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്.

നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. 2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്-ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply