ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ഭാഗമല്ല, മറിച്ച് നിയമപരമായ വഴിയിലൂടെ പണം സമാഹരിച്ചതാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രതിപക്ഷത്തിന് ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. അക്കൗണ്ടുകൾ വഴിയുള്ള പണകൈമാറ്റം ശരിയായ രീതിയിൽ തന്നെയാണ് നടന്നിട്ടുള്ളത്. മറിച്ച് കള്ളപ്പണ ഇടപാട് അല്ലെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഇലക്ട്രൽ ബോണ്ടിനെ കള്ളപ്പണ ഇടപാടായി വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. എല്ലാവരോടും കൂടിയാലോചിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയുമാണ് ഓരോ നടപടികളും സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ലോകത്തിലെ ഏതൊരു ബാങ്കുകളോടും കിടപിടിക്കാവുന്ന രീതിയിൽ രാജ്യത്തെ ബാങ്കുകളെ മാറ്റി. കോവിഡിനു ശേഷം ഏറ്റവും വളർച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. പ്രതിസന്ധികൾ ഉണ്ടായപ്പോഴും നികുതി വർധിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു. എഐ സംവിധാനങ്ങളെ ഭയപ്പെടുകയല്ല വേണ്ടത്. യുവതലമുറയ്ക്ക് അതിൽ പരിശീലനം നൽകുകയാണ് വേണ്ടത്. എഐ സംവിധാനങ്ങൾ എല്ലാ മേഖലയിലും ഉയർച്ച ഉണ്ടാക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ തുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ചുവപ്പുനാട എന്ന സംവിധാനം ഇല്ലാതെയായി. അഴിമതിയില്ലാത്ത ഭരണസംവിധാനമാണ് രാജ്യത്തിന് മുന്നിലേക്ക് വെച്ചതെന്നും നിർമ്മലാ സീതാരാമൻ അവകാശപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

