നാഷണൽ ഹെറാൾഡ് കേസ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിക്കും ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സമർപ്പിച്ച കുറ്റപത്രം അംഗീകരിക്കാനാവില്ലെന്ന വിചാരണക്കോടതിയുടെ നടപടിക്കെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഈ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ദില്ലിയിലെ റൗസ് അവന്യു കോടതി, സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിചാരണക്കോടതിയുടെ ഈ നടപടി നിയമപരമായി തെറ്റാണെന്നും, ഇത് മറ്റ് കേസുകളെയും പ്രതികൂലമായി ബാധിക്കുമെന്നും ഇഡി അപ്പീലിൽ പറഞ്ഞു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

