നഗ്‌നത കാണാൻ സാധിക്കുന്ന എക്സറേ കണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മലയാളികൾ അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. മലയാളികളായ ജിത്തു, ഗുബൈബ്, ഇർഷാദ്, ബംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വസ്ത്രങ്ങളുണ്ടെങ്കിലും നഗ്‌നത കാണാൻ കഴിയുന്ന കണ്ണട, നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ തുടങ്ങിയവ കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പണം വാങ്ങിയ ശേഷം കണ്ണാടി താഴെയിട്ട് പൊട്ടിക്കും. എന്നിട്ട് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തി പണം നൽകിയവരെ പറഞ്ഞു വിടും. വഴങ്ങാത്തവരെ പൊലീസ് വേഷത്തിൽ എത്തി ഭീഷണിപ്പെടുത്തും. ഇതായിരുന്നു ഇവരുടെ സ്ഥിരം പരിപാടി. മാനക്കേട് ഭയന്ന് ആരും പൊലീസിൽ പരാതിപ്പെടുകയുമില്ല.
തുടർന്നാണ് ആറുലക്ഷം തന്റെ പക്കൽ നിന്ന് തട്ടിയെടുത്തു എന്ന തിരുവാൺമിയൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് പൊലീസ് പ്രതികളെ പിടികൂടുന്നത്. ഇവരുടെ പക്കൽനിന്ന് വിലങ്ങുകളും പുരാവസ്തുക്കളെന്ന വ്യാജേനെ അളുകളെ പറ്റിക്കാൻ വേണ്ടി ഉപയോഗിച്ച ചെമ്പ് പാത്രങ്ങളും കണ്ണാടികളും പുരാതന നാണയങ്ങളുമടക്കം നിരവധി വസ്തുക്കൾ പിടികൂടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

