‘ദ കേരള സ്റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന അഭിപ്രായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി സിനിമയെ കുറിച്ച് പരാമർശിച്ചത്. കൂടാതെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ടെന്നാണ് ഉയർന്ന് വരുന്ന ആരോപണം. അതേസമയം വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ദി കേരള സ്റ്റോറി കേരളത്തിൽ പ്രദർശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സാങ്കൽപ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാർക്കും ക്രിസ്ത്യൻ പുരോഹിതർക്കുമെതിരെ പരാമർശങ്ങളുള്ള സിനിമകൾ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്‍റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

