തൊഴിൽ ഇല്ലാത്തവനെന്ന് പരിഹാസം; പിതാവിനെ മകൻ അടിച്ച് കൊന്നു

തൊഴിൽ രഹിതനെന്ന് നിരന്തരം പരിഹസിച്ചതിനെ തുടർന്നാണ് പിതാവിനെ മകൻ ബാറ്റ് കൊണ്ട് അടിച്ച് കൊന്നത്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായിരുന്നു. തൊഴിൽരഹിൻ എന്ന പിതാവിന്റെ ആവർത്തിച്ചുള്ള പരിഹാസമാണ് ജബരീഷിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് . ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് ബോധരഹിതനായി വീണതോടെ ജബരീഷ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണി ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ചയാണ് ജബരീഷ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. രണ്ട് വർഷം മുമ്പ് കോളജ് പഠനം പൂർത്തിയാക്കിയ ജബരീഷ് അന്നുമുതൽ ജോലി അന്വേഷിക്കുകയാണ്. എന്നാൽ ഇയാൾക്ക് ജോലി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply