ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.
ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സില്‍ കുറിച്ചു.
മാർച്ച് 12-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും മാർച്ച് 28-ന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയാണെന്നുമായിരുന്നു വാട്സാപ്പ് സന്ദേശത്തില്‍ പ്രചരിച്ചിരുന്നത്. ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പ്, മെയ് 22-ന് വോട്ടെണ്ണല്‍, മെയ് 30-ന് പുതിയ സർക്കാരിൻറെ സത്യപ്രതിജ്ഞ എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം. ഇത്തരം അഭ്യൂഹങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

