താജ്മഹലിന്റെ പേര് തേജോ മഹൽ എന്നാക്കി മാറ്റണം; ആഗ്രാ കോടതിയിൽ ഹർജി

താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹർജി. ബുധനാഴ്ചയാണ് ഹർജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി ഏപ്രിൽ ഒമ്പതിന് പരിഗണിക്കും.

ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

താജ്മഹൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ നിർമിച്ചതല്ലെന്നും ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ട് നേരത്തെയും ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ഹർജികൾ സമർപ്പിച്ചിരുന്നെങ്കിലും പലതും കോടതി തള്ളുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply