തമിഴ്നാട്ടിൽ മന്ത്രിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. പൊതുമരാമത്തു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വാസ്തനുമായ ഇ.വി. വേലുവിന്റെ വീടുകളിൽ ആണ് റെയ്ഡ് നടക്കുന്നത്. തിരുവണ്ണമലയിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് -മെഡിക്കൽ കോളേജുകളിലും രാവിലെ 6:30 മുതൽ പരിശോധന ഉണ്ട്. സിആർപിഎഫ് സംഘമാണ് റെയ്ഡിന് സുരക്ഷ ഒരുക്കുന്നത്.
നിരവധി പി ഡബ്ല്യു ഡി കോൺട്രാക്ടർമാരുടെ വീടുകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 40 ഇടങ്ങളിൽ ആണ് പരിശോധന. എം.പി ജഗത് രക്ഷകൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ ഇഡിയും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. പുതിയ നീക്കം ലോക്സഭ തെരെഞ്ഞെടുപ്പിന് മുൻപ്, ഡിഎംകെയിലേക്കുള്ള പണത്തിന്റെ വരവ് തടയാൻ കൂടി എന്നാണ് വിലയിരുത്തൽ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

