ഡൽഹി സർക്കാരിന്റെ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിന് ശേഷം ചേരുന്ന ആദ്യസമ്മേളനമാണ്. വേനൽ ആരംഭിച്ചതിനാൽ നഗരത്തിലെ ആരോഗ്യ പ്രശ്നങ്ങളും മറ്റും ചർച്ചചെയ്യാനാണ് സമ്മേളനം ചേരുന്നതെന്ന് ആം ആദ്മി പറഞ്ഞു.സഭയിലെ ചർച്ചകൾക്ക് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് മറുപടി നൽകും. അറസ്റ്റിലായ കെജ്‍രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബി.ജെ.പി സഭയിൽ ആവശ്യപ്പെടും. അതിനിടെ,കെജ്‍രിവാളിന്‍റെ ജാമ്യപേക്ഷ ഡൽഹി റൗസ് അവന്യു കോടതി ഇന്ന് പരിഗണിക്കും.
അതേസമയം അറസ്റ്റിനെതിരെ ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് കെജ്‍രിവാളിന് ഐക്യദാര്‍ഢ്യവുമായും നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളികളുമായി തെരുവുകളിലിറങ്ങിയത്. അതിനിടെ കസ്റ്റഡിയിൽ ഇരുന്നും കെജ്‍രിവാള്‍ ഡൽഹിയുടെ ഭരണം തുടരുകയാണ് .മൊഹല്ല ക്ലിനിക്കുകളിൽ സൗജന്യ പരിശോധനയും സൗജന്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കണമെന്ന് കെജ്‍രിവാൾ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിനു നിർദേശം നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

