ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 31 വരെ നീട്ടി. ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
2023 ഫെബ്രുവരി മുതൽ സിസോദിയ ജുഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്. അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ജൂൺ രണ്ടുവരെ ജാമ്യം ലഭിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

