ഡൽഹിയിൽ 16കാരിയെ കാമുകൻ കൊലപ്പെടുത്തി

ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 15ലധികം കുത്തേറ്റതായി പൊലീസ് പറഞ്ഞു. സഹിൽ എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരവും ഇരുവരും തമ്മിൽ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തിൽ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു. തുടർന്ന് പ്രതി അടുത്തു കിടന്ന കല്ലെടുത്തു പെൺകുട്ടിയെ തുടരെ ഇടിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply