ഡൽഹിയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ വൻ ഭൂചലനം. നേപ്പാൾ പ്രഭവ കേന്ദ്രമായി 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു സംഭവം. 2 തവണയായി നാൽപ്പത് സെക്കൻഡ് നീണ്ടു നിന്ന പ്രകമ്പനം അനുഭവപ്പെട്ടു. അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും തീവ്രതയേറിയ ഭൂചലനമാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബഹുനില കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യവും ഉണ്ടായി. അതേസമയം തുടർച്ചയായ ഭൂചനം ആശങ്ക ഉയർത്തിയിട്ടുണ്ട്. നിലവിൽ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply