ഡൽഹിയിൽ വ്യാജ കാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വ്യാജ കാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പൊലീസ് പിടിയില്‍. കാന്‍സര്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായത്. നാലുകോടിയുടെ വ്യാജമരുന്നാണ് പിടിച്ചെടുത്തത്.

ആയിരക്കണക്കിന് രൂപയുടെ മരുന്ന് ട്യൂബുകളും, മറ്റ് ഉപകരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. നാല് ഇടങ്ങളിലായി ഫ്ളാറ്റുകളിലാണ് പരിശോധ നടന്നത്. ഇവിടങ്ങളില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തിരിക്കുന്നത്.

140 മരുന്ന് ട്യൂബുകൾ, 197 ഒഴിഞ്ഞ ട്യൂബുകൾ, മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം കണ്ടെടുത്തു. ഇതില്‍ ഓരോ മരുന്ന് ട്യൂബിനും ആയിരങ്ങൾ വില വരും. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply