ജോലി കുംഭകോണവുമായി ബന്ധപ്പെട്ട കേസ്: ബംഗാൾ മന്ത്രിയുടെ വസതിയിൽ റെയ്ഡുമായി ഇഡി

ജോലി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ സുജിത് ബോസിന്റെ വസതിയിലടക്കം എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. മറ്റു രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിലും പരിശോധനകൾ തുടരുകയാണ്. മുനിസിപ്പൽ ജോലി കുംഭകോണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റെയ്ഡ്. 

വെള്ളിയാഴ്ച പുലർച്ചെ മുതലാണ് മന്ത്രി സുജിത് ബോസുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിലും തൃണമൂൽ നേതാവ് തപസ് റോയിയുടെ വീട്ടിലും മുൻ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സുബോധ് ചക്രബോർത്തിയുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തും പരിശോധനകൾ തുടങ്ങിയത്. 2014നും 2018നും ഇടയിലുണ്ടായ സംഭവത്തിലാണ് അന്വേഷണം. മുനിസിപ്പാലിറ്റി നിയമനങ്ങളിൽ അഴിമതിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് 2023ൽ കൽക്കട്ട ഹൈക്കോടതി മുനിസിപ്പാലിറ്റി നിയമനങ്ങളിലെ പൊരുത്തക്കേടുകൾ അന്വേഷിക്കാൻ സിബിഐയോട് നിർദേശിച്ചിരുന്നു. ഇതിൽ സിബിഐയുടെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം തുടരുകയാണ്. ഇതിനോടകം നിരവധി ഇടങ്ങളിൽ സിബിഐയും ഇഡിയും പരിശോധനകൾ നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply