ഉഷ്ണതരംഗം കനത്തതോടെ ഡൽഹിയിൽ ജലക്ഷാമം രൂക്ഷം. ജലടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കുകയാണ് ഓരോ ഗ്രാമത്തിലേയും ജനങ്ങൾ. അതിനിടെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഉഷ്ണതരംഗത്തിൽ ഇതുവരെ 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
സഞ്ജയ് കോളനിയിൽ ആകെ എത്തുന്നത് ഒരു വെള്ളടാങ്കറാണ്. ആയിരത്തിലധികം പേർ താമസിക്കുന്ന ഈ കോളനിയിൽ വെള്ളം ശേഖരിക്കാനായി നീണ്ട നിരയാണുള്ളത്. അതേസമയം,ജലക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്.
അയൽസംസ്ഥാനങ്ങളിലെ റിസർവോയറുകളിൽ കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. യുപി ഹിമാചൽ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് ഒരു മാസത്തേക്ക് കൂടുതൽ വെള്ളം വേണമെന്നാണ് ആവശ്യം. അതേസമയം, എഎപി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം നടത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

