ചൈന അതിർത്തി തർക്കം: പാർലമെന്റിൽ കോൺഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസ്

ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം. 

ചൈന വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുന്നത്. ചൈന വിഷയത്തിൽ ചർച്ച അനുവദിക്കാത്തത് സർക്കാരിന്റെ പിടിവാശിയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. 

Leave a Reply